Wednesday, February 13, 2008

പ്രണയകാലം

അവന്‍ അവള്‍ക്കൊരു
പൂ കൊടുത്തു.
അവള്‍ അവനൊരു
നോട്ടം കൊടുത്തു.

അവന്‍ അവള്‍ക്കൊരു
സന്ദേശം കൊടുത്തു.
അവള്‍ അവനൊരു
ചിത്രം കൊടുത്തു.

അവന്‍ അവള്‍ക്കൊരു
മോതിരം കൊടുത്തു.
അവള്‍ അവനൊരു
മുത്തം കൊടുത്തു.

അവന്‍ അവള്‍ക്കൊരു
വാക്ക് കൊടുത്തു.
അവള്‍ അവന്
അവളെ കൊടുത്തു.

അവന്‍ വീണ്ടും
ഒരുവള്‍ക്കൊരു
പൂ കൊടുത്തു.

Labels: ,