Sunday, July 20, 2008

നുറുങ്ങുകള്‍

ഗാര്‍ഹികം

മണിയടിയും, വാതില്‍ക്കല്‍ തട്ടും മുട്ടും തുടര്‍ച്ചയായി കേട്ടപ്പോള്‍ അവള്‍ വാതില്‍ തുറന്നു. ഇരു കയ്യിലും ഓരോ പൊതിയുമായി, തെളിഞ്ഞ നിലാവുപ്പോലെ ചിരിച്ചു നില്ക്കുന്ന ഗൃഹനാഥന്‍.

അവളുടെ കണ്ണുകളിലെ അമ്പരപ്പിന്റെ ആഴമറിഞ്ഞ് അയാള്‍ വാചാലനായി:
'ഉപ്പ് കഴിഞ്ഞെന്നും പറഞ്ഞ് നിന്റെ മെസ്സേജ്ജുണ്ടായിരുന്നല്ലൊ'

അവളുടെ വിശദീകരണം ഒട്ടും വൈകിയില്ല്യ:
'ഉവ്വൊ? അത് രണ്ടാഴ്ച മുമ്പായിരുന്നു.'


കാലവും കോലവും

ആര്‍ക്കും ഒരു ഉപദ്രവവും ഇല്ലാതെ, ഇടയ്ക്കിടെ പിറുപ്പിറുത്തു നടന്നിരുന്ന അയാളോട് നാട്ടില്‍ എല്ലാവര്‍ക്കും സഹതാപമായിരുന്നു.

ഇടത്തേ ചെവിയില്‍ 'ബ്ലൂ ടൂത്ത്' കൂടു കൂട്ടിയശേഷം, പതിവു പോലെ പിറുപ്പിറുത്തു നടന്നിരുന്ന അയാളെ നഗരത്തില്‍ എല്ലാവരും അവഗണിയ്ക്കുകയായിരുന്നു.


സദ്യ

തൂശനിലയില്‍ വെള്ളം തളിച്ച്, തുടച്ച് വൃത്തിയാക്കി, വിഭവസമൃദ്ധമായ സദ്യയും പ്രതീക്ഷിച്ച്, അയാള്‍ കുറച്ചധികം നേരം കാത്തിരുന്ന് കുഴഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നും കളമൊഴിയുടെ കിളിമൊഴി:

"മറന്നു അല്ലെ? ഇന്നു തുടങ്ങി ഒരു നേരം 'പച്ചില സാലഡ്' മാത്രമേ കഴിയ്ക്കു എന്നല്ലെ തീരുമാനം!".

Labels: ,

14 Comments:

Blogger സ്നേഹിതന്‍ said...

നുറുങ്ങുകള്‍.

8:53 PM  
Blogger സജി said...

നുറുങ്ങുകള്‍ ...രസമുണ്ട് കെട്ടോ...

9:22 PM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഹാ, കലക്കന്‍

ആ സദ്യ ഉഷാറായി

9:58 PM  
Blogger Sharu (Ansha Muneer) said...

നുറുങ്ങുകള്‍ കൊള്ളാല്ലോ... :)

10:22 PM  
Blogger Kaithamullu said...

രണ്ട് ഹൈടെക്, ഒരു നാടന്‍:
നല്ല മിക്സ് നുറുങ്ങുകള്‍!

12:17 AM  
Blogger ശ്രീ said...

കൊള്ളാം ട്ടോ

12:20 AM  
Blogger Typist | എഴുത്തുകാരി said...

നുറുങ്ങുകള്‍ കൊള്ളാല്ലോ.

ഇവിടെ ഇങ്ങനെ ഒരു കൊടകരക്കാരന്‍ ഉള്ളതു ഞാന്‍ അറിഞ്ഞില്ലല്ലോ (ഞാന്‍ നെല്ലായിക്കാരിയാണേയ്)

3:48 AM  
Blogger ജിജ സുബ്രഹ്മണ്യൻ said...

ആഹാ ഈ കുഞ്ഞു സദ്യ നന്നായി

4:59 AM  
Blogger siva // ശിവ said...

കാലവും കോലവും ഏറെ ഇഷ്ടമായി...

സസ്നേഹം,

ശിവ.

9:22 AM  
Blogger Unknown said...

നുറുങ്ങുകള്‍ രസകരം തന്നെ ഈ കുന്ത്രാണ്ടമൊക്കെ വന്നതോടെ മനുഷ്യ്യന്റെ ഓര്‍മ്മ
ശക്തി തന്നെ ഇല്ലാണ്ടായി അല്ലെ മാഷെ

11:54 AM  
Blogger സ്നേഹിതന്‍ said...

സജി: നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി.

sharu: നന്ദി.

കൈതമുള്ള്: നന്ദി.

ശ്രീ: നന്ദി.

എഴുത്തുകാരി: നന്ദി. നെല്ലായി വളരെ അടുത്ത സ്ഥലം, എന്റെ കുറേ സുഹൃത്തുക്കളുടെ ദേശം.

കാന്താരിക്കുട്ടി: നന്ദി.

ശിവ: നന്ദി.

അനൂപ് കോതനല്ലൂര്‍: നന്ദി. കാല്‍ക്കുലേറ്റര്‍ വന്നപ്പോള്‍ ചെറിയ കണക്കുകള്‍ കൂട്ടാന്‍ പോലും പലരും മറന്നു പോയതുപ്പോലെ ശാസ്ത്രം നമ്മില്‍ മാറ്റങ്ങള്‍ വരുത്തുന്നു!

10:29 PM  
Blogger മുസാഫിര്‍ said...

പഴം നുറുക്ക് പോലെ , രസമുണ്ട്.

5:59 AM  
Blogger സ്നേഹിതന്‍ said...

മുസാഫിര്‍: നന്ദി.

11:34 PM  
Anonymous Anonymous said...

Well well well......

1:44 AM  

Post a Comment

<< Home