പ്രണയകാലം
അവന്‍ അവള്‍ക്കൊരു
പൂ കൊടുത്തു.
അവള്‍ അവനൊരു
നോട്ടം കൊടുത്തു.
അവന്‍ അവള്‍ക്കൊരു
സന്ദേശം കൊടുത്തു.
അവള്‍ അവനൊരു
ചിത്രം കൊടുത്തു.
അവന്‍ അവള്‍ക്കൊരു
മോതിരം കൊടുത്തു.
അവള്‍ അവനൊരു
മുത്തം കൊടുത്തു.
അവന്‍ അവള്‍ക്കൊരു
വാക്ക് കൊടുത്തു.
അവള്‍ അവന്
അവളെ കൊടുത്തു.
അവന്‍ വീണ്ടും
ഒരുവള്‍ക്കൊരു
പൂ കൊടുത്തു.
Labels: കവിത, പ്രണയകാലം
18 Comments:
പ്രണയകാലം!
മനസ്സു മാത്രം കൊടുത്തില്ല അല്ലേ :(
ഒരു സത്യം.... ഈ സത്യത്തിന് ഒരു മറുവശം കൂടിയുണ്ട്...:)
കൊള്ളാം...നന്നായിട്ടുണ്ട്.
ഇതൊക്കെ തന്നെ മിക്കവാറും കാണുന്ന പ്രണയം, അല്ലേ?
അവള്‍ടെ ചേട്ടന്‍ വന്ന്
അവനൊരു ഡിഷ്യൂം കൊടുത്തു.
:)
;-)
അവള്‍ വീണ്ടും മറ്റൊരാള്‍ക്കു അവനെ കൊടുത്തു.. :-)
അക്ഷരങ്ങളില്‍ തീര്‍ത്തൊരീ.....സ്പന്ദനങ്ങള്‍
ഒരു പ്രണയ താരാട്ടിന്‍ ഓര്‍മ്മകളിലേക്ക്
ഉം... ഇതിങ്ങനെ പരമ്പരയായി തുടരുമായിരിക്കും അല്ലേ?
അവള്‍ ഒരു കേസ് കൊടുത്തു....
കൊള്ളാം പ്രണയകാലം...
ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
ഇനിയും നിര്‍വചിക്കാനാവാത്ത,
എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.
നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.
മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.
പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.
--മിന്നാമിനുങ്ങ്
This comment has been removed by the author.
ശ്... ശ് ... ഒന്നു പതുക്കെ പറ. അവനിനിയും പലരേയും ചാക്കിലാക്കാനുള്ളതാ.
അസ്സലായിട്ടുണ്ട്
This comment has been removed by the author.
അല്ല, രണ്ടാമത് പൂ കൊടുത്തത് അവള്‍ക്ക് തന്നെയാണൊ അതോ മറ്റവള്‍ക്കോ...? :)
നന്നായിട്ടോ...
വല്യമ്മായി: അതു തന്നെ!
നന്ദി. :)
Sharu: തീര്‍ച്ചയായും. പക്ഷെ ഈ വശത്തിനാണ് തൂക്കം കൂടുതല്‍ എന്ന് തോന്നുന്നു!
നന്ദി. :)
ശ്രീ: ഇങ്ങനെയുമുണ്ടാകാം പ്രണയം! ഇനിയും ഉണ്ടാകാം.
നന്ദി. :)
ശ്രീനാഥ് | അഹം: പിന്നെ ചേട്ടന് തിരക്കായല്ലെ!
നന്ദി. :)
RaFeeQ: അവന്‍ കാരണമല്ലെ!
നന്ദി. :)
മിന്നാമിനുങ്ങുകള്‍ //സജി: നന്ദി. :)
നിലാവര്‍ നിസ: പരമ്പരയ്ക്ക് ആരെങ്കിലും 'ബ്രേക്ക്' ഇടുന്നതു വരെ.
നന്ദി. :)
sv: അവള്‍ക്കും തിരക്കായി!
നന്ദി. :)
മിന്നാമിനുങ്ങ്: പ്രണയം പരിശുദ്ധം തന്നെ; പക്ഷെ ഇപ്പോള്‍ ഗോപ്യമല്ലാതായി തീരുന്നു.
'കമ്പോളമുതലാളിത്തത്തിന്റെ കച്ചവടതന്ത്രങ്ങള്‍' - വികസ്വര രാജ്യങ്ങളില്‍ ചിലപ്പോള്‍ വൈകിയേ ഇതു തിരിച്ചറിയാറുള്ളു.
കാലത്തിന്റെ കുത്തൊഴുക്കിനെ കെട്ടിനിറുത്താന്‍ ശ്രമിയ്ക്കുന്നതിനു പകരം തള്ളേണ്ടതേത് കൊള്ളേണ്ടതേത് എന്ന് സ്വയം തീരുമാനിയ്ക്കുന്നതല്ലെ ഉചിതം?
നന്ദി. :)
കാഴ്‌ചക്കാരന്‍: ചാക്കും കൊണ്ട് നടക്കുന്നവരെ വേര്‍തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് കഷ്ടകാലം!
നന്ദി. :)
പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി. :)
ഏ.ആര്‍. നജീം: വേറൊരുവള്‍ക്ക്. :)
നന്ദി.
ഇതു ഇങ്ങനെ തുടര്‍ന്നു കൊണ്ടേ ഇരിക്കും അല്ലെ ...കൊള്ളാം ...നന്നായിടുന്ദ് .....
ഡോക്ടര്‍: ചിലപ്പോഴൊക്കെ പ്രണയം തുടര്‍കഥയാകുന്നു!
നന്ദി. :)
Post a Comment
<< Home