യോഗം
കള്ളക്കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്നൊരു കാളരാത്രിയില്‍ കരക്കാരുമായി കൂട്ടിമുട്ടി കാണാതായ കൊച്ചു കള്ളന്‍ കൊച്ചുണ്ണി കാലമേറെ കഴിഞ്ഞാണ് കരയ്ക്കു കയറിയത്.
പ്രാണനാഥനാല്‍ പരിത്യജിയ്ക്കപ്പെട്ട്, പകലന്തിയോളം പണിയെടുത്ത്, പട്ടിണിയകറ്റിയിരുന്ന പത്മാവതിയ്ക്ക് പ്രാണേശ്വരന്റെ പ്രത്യക്ഷപ്പെടല്‍ പരമാനന്ദമേകി.
കണ്ണഞ്ചിപ്പിയ്ക്കുന്ന കൊട്ടാരം കെട്ടി, കാവലേര്‍പ്പെടുത്തി, കെട്ടിലമ്മയ്ക്ക് കൊച്ചുണ്ണി കാഴ്ചവെച്ചത് കണ്ടവരും കേട്ടവരും, കാണാത്തവരോടും കേള്‍ക്കാത്തവരോടും കൊട്ടിഘോഷിച്ചു:
"ഒക്കെ അവള്‍ടെ യോഗം!".
കൊമ്പന്‍ മീശ കറുപ്പിച്ച് , കറുത്ത കണ്ണട വെച്ച്, കസ്സവുള്ള കുപ്പായമിട്ട്, കറുത്ത കാറില്‍ കെട്ട്യോളുടെ കൂടെ കറങ്ങിയിരുന്ന കൊച്ചുണ്ണിയെ കണ്ട് കണ്ണുചിമ്മി കരക്കാര്‍ കുശുകുശുത്തു:
"ഒക്കെ അവള്‍ടെ യോഗം!".
ഊരുവിലക്കിയിരുന്നവര്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിയായി ഉത്തരമേകിയും, ഉത്സവത്തിന് ഉദാരമതിയായും, ഉത്സവ പറമ്പില്‍ ഉത്സാഹിയുമായുള്ള ഉണ്ണിക്കുടവയറനെ കണ്ട് ഉത്സാഹക്കമ്മറ്റിക്കാര്‍ ഉച്ചരിച്ചു:
"ഒക്കെ അവള്‍ടെ യോഗം!".
കാക്കിധാരികളുടെ കാവലില്‍, കുമ്പിട്ട്, കയ്യിലെ കയ്യാമം കണ്ട്, കടന്നു പോയ കൊച്ചുണ്ണിയ്ക്ക് കാലിടറിയപ്പോള്‍, കലങ്ങിയ കണ്ണുകളുള്ള, കണ്ഠമിടറിയ, കണ്ണീരൊഴുക്കുന്നവളെ കണ്ട് കരക്കാര്‍ കഷ്ടം വെച്ചു:

6 Comments:
വെറുതെ കുത്തിക്കുറിച്ചതാണേ...
എന്തെല്ലാമോ എഴുതാന്‍ എത്രനേരം ഏകാന്തമായി, ഏകാഗ്രതയോടെ.........
.എന്നിട്ടും എഴുതാന്‍കഴിയാതെ എഴുന്നേറ്റുപോയി....എന്റീശോയെ.......
സ്നേഹിതാ, നാവിനു് വഴങ്ങാന്‍ അല്‍പം പ്രയാസം! കലക്കി എന്നല്ലാതെ എന്താ പറയുക.
ആന അലറലോടലറി ആറ്റിലേക്ക് ആടിയാടിയോടി ആടിനേയും ആമയേയും ആട്ടിപ്പായിച്ച് ആശയെ ആനപ്പുറത്തുക്കയറ്റി അമ്പല്‍മുറ്റത്തെ ആല്‍ത്തറച്ചുവട്ടില്‍ ആ! ആര്‍ക്കറിയാം!
നല്ല കഥ,അതിലേറെ നല്ല ആഖ്യാനവും
റീനി: "എന്തെല്ലാമോ എഴുതാന്‍ എത്രനേരം ഏകാന്തമായി, ഏകാഗ്രതയോടെ..." എത്തിയതിന് ഏഴേഴ് നന്ദി. :)
ബാബു : ഒരു മാറ്റത്തിനു വേണ്ടിയൊരു ചെറിയ പരിശ്രമം. കമന്റിയതിനു നന്ദി. :)
നളന്‍ : ഇതു കൊള്ളാലൊ മാഷെ.
എന്റെ ആശയ്ക്കും ആശയങ്ങള്‍ക്കും മണ്ണിന്റെ മണം തന്നെ. ആനപ്പുറത്തിരിയ്ക്കാന്‍ അശേഷം ആശയില്ല!
കമന്റിയതില്‍ സന്തോഷം. :)
വല്യമ്മായി : നന്ദി. ഇഷ്ടപ്പെട്ടുവെന്നതില്‍ സന്തോഷം. :)
Post a Comment
<< Home