വണ്‍... ടൂ...
കീറിപ്പറിഞ്ഞ വസ്ത്രങ്ങളും, ജട പിടിച്ച മുടിയും, പീള കെട്ടിയ കണ്ണുകളും, ഉമിനീര്‍ ഉണങ്ങി വികൃതമായ താടിയുമുള്ള അയാള്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ പിടിച്ച്, ചക്രവാളത്തിലേയ്ക്ക് നീണ്ടു കിടക്കുന്ന സമാന്തരങ്ങളില്‍ നിന്നും കണ്ണുകള്‍ പറിച്ചെടുത്ത്, തന്നെ അവഗണിച്ച് കടന്നു പോകുന്ന ഓരോരുത്തരോടായി ആവര്‍ത്തിച്ചു:
"വണ്‍...
ടൂ...
ത്രീ.
അവള് ചാടി...
...ഞാന്‍ പോന്നു".
"വണ്‍...
ടൂ...
ത്രീ.
അവള് ചാടി...
...ഞാന്‍ പോന്നു".
17 Comments:
വണ്‍... ടൂ...
കൊള്ളാം സ്നേഹിതാ...
കലക്കി. :-)
അവളെ ചാടിച്ചു ഇല്ലേ? :)
അവള്‍ ചാടിച്ചോ അതോ അവളെ ചാടിച്ചോ..
ആര്‍ക്കറിയാം....
ചിലപ്പോള്‍ സ്നേഹിതനു അറിയാമായിരിക്കും
ചാടുമ്പോള്‍ കൈ കോര്‍ത്ത് പിടിച്ച് ചാടുന്നത് സ്റ്റൈലിന് മാത്രമല്ല എന്ന് ബോധ്യമായി.
ഇത് വായിച്ചിട്ട് ഞാനും എണ്ണി, വണ്‍ ടൂ, ത്രീ. ഒപ്പമുള്ളവര്‍ ചോദിച്ചു എന്താ പ്രാന്തായോ?
ഞാന്‍ ഇവനെ കണ്ടിട്ടുണ്ട്, തമ്പാനൂര്‍ റെയില്‍വേ സ്ടേഷനില്‍. ഒരിക്കല്‍ പുലര്‍ച്ചയ്ക്ക് വേണാട് കാത്തുനിന്നപ്പോള്‍.
പക്ഷെ അവന്റെ വാക്കുകളില്‍ 1, 2, 3 ഇല്ലയിരുന്നു.
പകരം ആ കഥ തന്നെ സിമന്റ് ബഞ്ചില്‍ ഇരുന്നു അവന്‍ ഉറക്കെ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു
കള്ളാ, നീ അവളെ പറ്റിച്ചോ.... പാവം
കണ്ടിട്ടും കണാത്ത പോലെ നടക്കുമ്പോള്‍ ഇങ്ങിനെ ചില കഥകളും ആ മുഖങ്ങള്‍ക്കു പുറകിലുണ്ടാവുമെന്നു ഓര്‍ത്തില്ല.
This comment has been removed by a blog administrator.
സ്നേഹിതനും മറ്റുപലരും ഇരിഞ്ഞാലക്കുടയുടെ പരിസര പ്രദേശങ്ങളിലായതിനാല്‍ പണ്ട് തെണ്ടി നടന്നിരുന്ന ഒരു സ്കോളര്‍ പീതാമബരനെ കണ്ടു കാണും.
റോഡില്‍ കുറുകെ നടന്ന് ഇയാള പാടും അന്തപക്കം ഇന്തപക്കം.
ബീ കോം കാരനായ ഇയാള്‍ കാമിനിമൂലം ബോംബേയില്‍ നിന്ന് ചിത്തഭ്രമം ബാധിച്ചയാളാണ്.
ഇടക്ക് സ്കൂളുകളില്‍ കയറിച്ചെന്ന് ബയ്ബിള്‍വചനങ്ങള്‍ പറഞ്ഞ് അര്‍ത്ഥം പറയും . കൂട്ടികള്‍ക് ആരാന്റമ്മക്ക്....
ഒരിക്കല്‍ സ്കൂട്ടറിടിച്ച് വീണെഴുന്നേറ്റ് ഫ്രാക് ചര്‍ ഉള്ള കാലില്‍ ഞൊണ്ടി സ്കൂടറുകാരനോടിയാള്‍ ആക്രോശിച്ചു പോടാ രക്ഷപ്പെട്ടോ പോലീസ് വരും മുമ്പേ
അവള്‍ ചാടി.. ഞാന്‍ പോന്നു... ഹ..ഹ.. മോഡേണായതു കാരണം എന്റേതായ രീതിയില്‍ മനസ്സിലാക്കി :)
ഗന്ധര്‍വ്വന്റെ കമന്റും കലക്കി.
ഗന്ധര്‍വേട്ടാ,
ഈ ഗെഡി -പീതാംബരന്‍- കല്ലേറ്റുംകര റെയില്വേ സ്റ്റേഷനിലൊക്കെ നിന്ന് ഫിലോസഫി പ്രസംഗിക്കാറുണ്ടായിരുന്ന ഗെഡിയല്ലേ?
ഞങ്ങള്‍ അയാളേ മൂത്രശങ്ക എന്നാണ് വിളിക്കാറ്.
ഇത് ഒരു കഥയല്ല. കേരളത്തില്‍ നടന്ന സംഭവം. എണ്ണി തുടങ്ങി മൂന്ന് എത്തിയപ്പോള്‍ മരണത്തെ മുന്നില്‍ കണ്ട് ഒരു നിമിഷം അയാള്‍ പകച്ചു നിന്നു. ചിന്നി ചിതറിയ അവളുടെ ശരീരം അടുത്ത നിമിഷം അയാളുടെ സമനില തെറ്റിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സുഹൃത്തില്‍ നിന്നും കേട്ടതാണിത്. കൂടുതലായൊന്നും സുഹൃത്തിനും അറിയില്ലായിരുന്നു. ആ 1,2,3 മനസ്സില്‍ തങ്ങി നിന്നു. ആദ്യം ഇതൊരു കഥയാക്കാമെന്ന് കരുതി. പിന്നെ തോന്നി ഒരു വാചകത്തില്‍ ഒതുക്കാമെന്ന്.
ഈ സംഭവത്തെ കുറിച്ച് അറിയാവുന്നര്‍ ആരെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ അറിയിയ്ക്കുമെന്ന് പ്രതീക്ഷിച്ചു.
അരവിന്ദ് : സന്തോഷം. നന്ദി.
താര : ഈ ചെക്കനും ഭ്രാന്ത് തന്നെ :) :)
ജീവിച്ചിരിയ്ക്കുന്ന എല്ലാവരും ഏതെങ്കിലുമൊരു തരത്തില്‍ അല്പസ്വല്പം അസാധാരണമായ ചിന്തകള്‍ക്കോ പ്രവണതകള്‍ക്കോ അടിമകളല്ലെ. അതിന്റെ ഏറ്റകുറച്ചിലനുസരിച്ച് സമൂഹം അവരെ വേര്‍തിരിയ്ക്കുന്നു!
കമന്റിയതില്‍ സന്തോഷം.
സു : അവളെ ചാടിച്ചതില്‍ പകൂതി ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ഞാനുള്‍പ്പെടുന്ന സമൂഹത്തില്‍ സു ഉള്‍പ്പെടുമൊ (തമാശയാണെ). കമന്റിയതിന് നന്ദി.
ഇത്തിരിവെട്ടം : എനിയ്ക്കറിയാവുന്നത് മുകളിലെഴുതിയിരിയ്ക്കുന്നു.
കമന്റിയതില്‍ സന്തോഷം.
ദില്‍ബാസുരന്‍ : ശരിയായി പറഞ്ഞിരിയ്ക്കുന്നു. നന്ദി.
കുറുമാന്‍ : 1,2 3 കേള്‍ക്കുമ്പോഴൊക്കെ ഈ സംഭവം ഓര്‍ക്കും. കമന്റിയതിന് നന്ദി.
കുമാര്‍ : ഇവരില്‍ കൂടുതല്‍ പേരും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് പരിസരങ്ങളിലാണ് കണ്ടുവരുന്നത്.
കമന്റിയതില്‍ സന്തോഷം.
ബിജോയ് മോഹന്‍ : ഹാ... ഹാ... ഹാ... ഞാന്‍ തന്നെ :) :)
നന്ദി.
മുസാഫിര്‍ : തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ഈ മുഖങ്ങള്‍ അപൂര്‍വ്വമായെ ഞാനും ശ്രദ്ധിച്ചിരുന്നുള്ളു.
നന്ദി.
ഗന്ധര്‍വന്‍ : നന്ദി. കമന്റ് കലക്കി!
കക്ഷിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ട്.
സാക്ഷരതയില്‍ മാത്രമല്ല പരാജയപ്പെടുന്ന ജീവിതങ്ങളുടെ എണ്ണത്തിലും, ആത്മഹത്യ നിരക്കിലും നമ്മള്‍ മുമ്പില്ലല്ലെ.
വക്കാരി : എന്തിനും വക്കാരിയ്ക്ക് സ്വന്തമായി ഒരു കാഴ്ചപ്പാടുണ്ടല്ലൊ.
കമന്റിയതില്‍ സന്തോഷം.
സങ്കുചിതന്‍ : നന്ദി.
കാണാന്‍ ലേയ്റ്റായി.
ടച്ചിങ്ങ് ആയിട്ടുണ്ട് സ്‌നേഹിതാ.
സ്നേഹിതന്റെ ബ്ലോഗ് വായിച്ചു. ഇങ്ങനെ സമനില തെറ്റിയവര്‍ എത്ര പേരുണ്ട് നമുക്ക് ചുറ്റും. അവരേപ്പറ്റി ചിന്തിക്കാന്‍ ആര്‍ക്കാണ് സമയം.
വിശിലന്‍ : സന്തോഷം. നന്ദി.
മഴതുള്ളി : സമയമില്ല എന്നുള്ളത് ഒരു കാരണം. തിരക്കോടു തിരക്ക്. തിരക്ക് കൂടി കൂടി നമ്മില്‍ ചിലര്‍ അവരേ പോലെയാവുന്നു; പിന്നെ തിരക്ക് കുറയുന്നു!
കമന്റിയതില്‍ സന്തോഷം.
Post a Comment
<< Home