കാലമോതിയ കഥ
ചുളി വീണ മുഖത്ത് ചിരിപ്പരത്തി
വിറയ്ക്കുന്ന ശബ്ദത്തില്‍ കാലമാ കഥ പറഞ്ഞു.
ഏഴു വര്‍ണ്ണങ്ങളും, ഏഴു നാദങ്ങളും
മെനഞ്ഞെടുത്ത ശില്പിയുടെ കദന കഥ!
" പണ്ട്, പണ്ടൊരിയ്ക്കല്‍,
ഒരു ശില്പി തന്റെ തിളയ്ക്കുന്ന ചിന്തയില്‍ നിന്നല്പം
സ്നേഹത്തിന്റെ തവി കൊണ്ട്
ശൂന്യതയില്‍ കോരിയൊഴിച്ചു.
അത് പ്രകാശമായ്, നാദമായ്, പ്രപഞ്ചസത്യമായ്...
പിന്നീടൊരിയ്ക്കല്‍,
ഒരു പിടി മണ്ണെടുത്താനന്ദാശ്രുവിലലിയിച്ച്
ഉരുട്ടിയുണക്കിയൂതി ശില്പങ്ങളുണ്ടാക്കി.
സ്വന്തം രൂപഭാവങ്ങളുള്ള ശില്പങ്ങള്‍ !
അതിനു ശേഷം ശില്പി വിശ്രമിച്ചു
അന്നൊരു ഞായറാഴ്ചയായിരുന്നു.
ശില്പങ്ങള്‍ക്കൊ...
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും,
കടല്‍ തീരത്തെ മണല്‍ തരികള്‍ പോലെയും,
വായുവിലെ ധൂളി പോലെയും
പെരുകിപ്പെരുകി വര്‍ദ്ധിയ്ക്കുവാനനുവാദമുണ്ടായിരുന്നു.
ചലിയ്ക്കുന്ന, രുധിരം നിറഞ്ഞ ശില്പങ്ങള്‍ !
ശില്പങ്ങളൊ...
ഒരിടത്ത്,
ഒന്ന് മറ്റൊന്നിന്റെ ജീവനായ്
വിലപേശുകയായിരുന്നു.
മറ്റൊരിടത്ത്,
നിലയ്ക്കാത്ത അപ്പക്കഷണങ്ങള്‍ക്കായ്
കേഴുകയായിരുന്നു.
വേറൊരിടത്ത്,
അസംഭവ്യതകളുടേയും, അശരീരികളുടേയും
സ്രോതസ്സുകള്‍ക്കായ് കാതോര്‍ക്കുകയായിരുന്നു.
ഇനിയുമൊരിടത്ത്,
നന്മയും, തിന്മയും കൂട്ടിക്കുഴച്ച്
ക്രയവിക്രയം ചെയ്യുകയായിരുന്നു.
ഇനിയും വേറൊരിടത്ത്,
ആദിയുമന്ത്യവുമറിയാതെ
സ്വന്തം അസ്തിത്വം തേടിയുഴലുകയായിരുന്നു.
ശില്പിയൊ...
ഇതെല്ലാം കണ്ടും, കേട്ടും
തന്റെ നീണ്ട വെളുത്ത താടി തടവി
മന്ദഹസിയ്ക്കുകയായിരുന്നു.
കരുണയാര്‍ന്ന ആ മന്ദഹാസത്തിന്
ഒരു വിലയുണ്ടായിരുന്നു.
ആ വില മുപ്പത് വെള്ളിനാണയങ്ങളില്‍
ഒതുങ്ങി നിന്നു.
ശില്പങ്ങളൊ...
ശില്പിയ്ക്ക് കാഴ്ച വെയ്ക്കുവാനായ്
സമ്മാനങ്ങളൊരുക്കുകയായിരുന്നു.
അത് കണ്ട് ശില്പി വിയര്‍ത്തു.
വിയര്‍പ്പ് രക്തതുള്ളികളായ് ഭൂമിയിലിറ്റിറ്റുവീണു.
മണ്ണ് ചുവന്നതന്നായിരുന്നു !
സമ്മാനങ്ങളാകട്ടെ...
മനോഹരമായി മരത്തില്‍ തീര്‍ത്ത ഭാരമേറിയ ഒരു കുരിശും,
കൂര്‍ത്ത മുള്‍ക്കിരീടവും, മൂന്നിരുമ്പാണികളും ! "
:-(
വിറയ്ക്കുന്ന ശബ്ദത്തില്‍ കാലമാ കഥ പറഞ്ഞു.
ഏഴു വര്‍ണ്ണങ്ങളും, ഏഴു നാദങ്ങളും
മെനഞ്ഞെടുത്ത ശില്പിയുടെ കദന കഥ!
" പണ്ട്, പണ്ടൊരിയ്ക്കല്‍,
ഒരു ശില്പി തന്റെ തിളയ്ക്കുന്ന ചിന്തയില്‍ നിന്നല്പം
സ്നേഹത്തിന്റെ തവി കൊണ്ട്
ശൂന്യതയില്‍ കോരിയൊഴിച്ചു.
അത് പ്രകാശമായ്, നാദമായ്, പ്രപഞ്ചസത്യമായ്...
പിന്നീടൊരിയ്ക്കല്‍,
ഒരു പിടി മണ്ണെടുത്താനന്ദാശ്രുവിലലിയിച്ച്
ഉരുട്ടിയുണക്കിയൂതി ശില്പങ്ങളുണ്ടാക്കി.
സ്വന്തം രൂപഭാവങ്ങളുള്ള ശില്പങ്ങള്‍ !
അതിനു ശേഷം ശില്പി വിശ്രമിച്ചു
അന്നൊരു ഞായറാഴ്ചയായിരുന്നു.
ശില്പങ്ങള്‍ക്കൊ...
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും,
കടല്‍ തീരത്തെ മണല്‍ തരികള്‍ പോലെയും,
വായുവിലെ ധൂളി പോലെയും
പെരുകിപ്പെരുകി വര്‍ദ്ധിയ്ക്കുവാനനുവാദമുണ്ടായിരുന്നു.
ചലിയ്ക്കുന്ന, രുധിരം നിറഞ്ഞ ശില്പങ്ങള്‍ !
ശില്പങ്ങളൊ...
ഒരിടത്ത്,
ഒന്ന് മറ്റൊന്നിന്റെ ജീവനായ്
വിലപേശുകയായിരുന്നു.
മറ്റൊരിടത്ത്,
നിലയ്ക്കാത്ത അപ്പക്കഷണങ്ങള്‍ക്കായ്
കേഴുകയായിരുന്നു.
വേറൊരിടത്ത്,
അസംഭവ്യതകളുടേയും, അശരീരികളുടേയും
സ്രോതസ്സുകള്‍ക്കായ് കാതോര്‍ക്കുകയായിരുന്നു.
ഇനിയുമൊരിടത്ത്,
നന്മയും, തിന്മയും കൂട്ടിക്കുഴച്ച്
ക്രയവിക്രയം ചെയ്യുകയായിരുന്നു.
ഇനിയും വേറൊരിടത്ത്,
ആദിയുമന്ത്യവുമറിയാതെ
സ്വന്തം അസ്തിത്വം തേടിയുഴലുകയായിരുന്നു.
ശില്പിയൊ...
ഇതെല്ലാം കണ്ടും, കേട്ടും
തന്റെ നീണ്ട വെളുത്ത താടി തടവി
മന്ദഹസിയ്ക്കുകയായിരുന്നു.
കരുണയാര്‍ന്ന ആ മന്ദഹാസത്തിന്
ഒരു വിലയുണ്ടായിരുന്നു.
ആ വില മുപ്പത് വെള്ളിനാണയങ്ങളില്‍
ഒതുങ്ങി നിന്നു.
ശില്പങ്ങളൊ...
ശില്പിയ്ക്ക് കാഴ്ച വെയ്ക്കുവാനായ്
സമ്മാനങ്ങളൊരുക്കുകയായിരുന്നു.
അത് കണ്ട് ശില്പി വിയര്‍ത്തു.
വിയര്‍പ്പ് രക്തതുള്ളികളായ് ഭൂമിയിലിറ്റിറ്റുവീണു.
മണ്ണ് ചുവന്നതന്നായിരുന്നു !
സമ്മാനങ്ങളാകട്ടെ...
മനോഹരമായി മരത്തില്‍ തീര്‍ത്ത ഭാരമേറിയ ഒരു കുരിശും,
കൂര്‍ത്ത മുള്‍ക്കിരീടവും, മൂന്നിരുമ്പാണികളും ! "
:-(
4 Comments:
മലയാളം ബ്ളോഗ് വായനക്കാര്‍ക്ക് പ്രതീക്ഷയുടെ പ്രതീകങ്ങളായ വിഷുവിന്റേയും, ഉയിര്‍പ്പ് തിരുന്നാളിന്റേയും ആശംസകള്‍ !
ഇതുവരെ വിചാരിച്ചതു വിശാലന്‍ തന്നെ വേറൊരു പേരില്‍ എഴുതുന്നതാണു സ്നേഹിതന്‍ എന്നാണു്. അല്ലെന്നു മനസ്സിലായി. കൊടകരക്കാര്‍ന്നോര്‍ക്കു കവിത കൂട്ട്യാല്‍ കൂടില്ല. ഇളമുറക്കാരനു രണ്ടും മുഷിയില്ല.
വിഷുദിനാശംസകള്‍, സ്നേഹിതാ! ഈസ്റ്റര്‍ ആശംസ പിന്നീടു വരുന്നുണ്ടു്.
എന്റമ്മേ!!
സ്നേഹിതനില്‍ ഇങ്ങനെത്തെ ഒരു ഉത്തരാധുനികന്‍ ഒളിച്ചിരിപ്പുണ്ടാരുന്നോ?
കഥ കലക്കി..അതു വായിച്ച് എന്റെ പണ്ടം കലങ്ങിയെങ്കിലും! :-)
ഉമേഷ് : ഇത് ഒരു വെറും പരീക്ഷണം മാഷെ! :)
അരവിന്ദ് : വായിച്ചെന്തോ കലങ്ങിയെന്നറിഞ്ഞു. ഇടയ്ക്കൊക്കെയിങ്ങൊന്നെത്തിനോക്കു,
എല്ലാം ശരിയാകും, ശരിയായില്ലെങ്കിലതൊരു ശീലമാകും! :)
Post a Comment
<< Home