പ്രതീക്ഷകള്‍
ബാല്യം:
അമ്മതന്‍ താരാട്ടുമമൃതുമൊരിയ്ക്കലും നിലയ്ക്കില്ലെന്ന്
പിച്ചവയ്ച പൊന്‍പാദങ്ങളൊരിയ്കലും പിഴയ്കില്ലെന്ന്
മുത്തശ്ശിക്കഥയിലെ മുത്തുമണികള്‍ക്കെന്നും മുത്തം കൊടുക്കാമെന്ന്
പട്ടുടുപ്പും പുഞ്ചിരിയുമായ് പിതാവിതാ പടിക്കടന്നുടനെയെത്തുമെന്ന്
കൗമാരം:
മാനത്തെ മാരിവില്‍ മായാതെ മറയാതെയെന്നും മന്ദഹസിയ്കുമെന്ന്
കുറുക്കന്‍ കാട്ടിലെ കുയിലിന്‍ മണിനാദമെന്നും ശ്രവിയ്കാമെന്ന്
തൊടിയിലെ പച്ചപട്ടുകുടയില്‍ പനംതത്തയിന്നുമൊളിച്ചിരിയ്കുമെന്ന്
മുറ്റത്തെ മുല്ലയില്‍ മാലാഖമാരിന്നും പറന്നിറങ്ങുമെന്ന്
വാനിലെ വെണ്‍മേഘത്തേരില്ലെന്നും പാറിപ്പറന്നിടാമെന്ന്
മതിമയങ്ങുമെന്‍ സൗന്ദര്യമേവരേയും ഭ്രമിപ്പിയ്കുമെന്ന്
പുലരുമ്പോള്‍ കുന്നിലെ കല്ലെല്ലാം കാഞ്ചനമായ് മാറുമെന്ന്
കാഞ്ചന കുന്നിലെ കണ്ണാടികെട്ടാരത്തില്ലെന്നും സസ്സുഖം വാഴാമെന്ന്
യൗവ്വനം:
ഇണയെതിരഞ്ഞെല്ലാലോകങ്ങളും യുഗങ്ങളോളമലയാമെന്ന്
വഴിയറിയാതെ കവലയിലുഴലുമ്പോള്‍ ചിരിച്ചുകൊണ്ടവളോടിയെത്തുമെന്ന്
കാലാന്തങ്ങളോളം കണ്ണിടറാതെയങ്ങിനെ കണ്ടിരിയ്കാമെന്ന്
സിരകളില്‍ കത്തികയറുമീയുന്മാദമൊരിയ്കലും നിലയ്കില്ലെന്ന്
വാര്‍ദ്ധക്യം:
നിത്യശാന്തിയീഭൂവില്ലെന്നെങ്കിലും പുലരുമെന്ന്
ആ ശാന്തിഭൂവില്‍ തന്‍ മക്കളേവരും സസ്സുഖം വാഴുമെന്ന്
കാലമേറെക്കഴിഞ്ഞാലും തന്‍ ശ്വാസമൊരിയ്കലും നിലയ്കില്ലെന്ന്
എല്ലാം നിശ്ചലമായാലുമീയുടലുയിരോടെ വൈകുണ്ഠം പൂകുമെന്ന്
:-)

4 Comments:
സ്വാഗതം സ്നേഹിതാ.
സ്നേഹിതാ..
ഈ കുടക്കീഴില്‍ ചേര്‍ന്നു നില്‍ക്കാന്‍ ഇവിടെ ഒരു പാട് പേരുണ്ട്..
സ്വാഗതം!
സാക്ഷി, സൂഫി... നന്ദി...ഈ കുടക്കീഴിലേയ്കും സ്വാഗതം!!! -:)
ഞാനുമുണ്ടേ കുടക്കീഴിലേക്കു്.
Post a Comment
<< Home