Wednesday, March 05, 2008

പുതിയ പാതയില്‍

ഒന്നാം വരിയില്‍
ഒച്ചിഴയുന്നു.

രണ്ടാം വരിയില്‍
രണ്ടും കല്പിച്ചാരോ
പരക്കംപായുന്നു.

മൂന്നാം വരിയില്‍
മനം മടുപ്പിയ്ക്കും
മാലിന്യമേറെ.

നാലാം വരിയില്‍
നിലയ്ക്കാത്ത
നിര്‍മ്മാണവും,
നിര്‍മ്മാര്‍ജ്ജനവും.

പാതയ്ക്കരുകില്‍
പല കൂട്ടം.
കാക്കിയ്ക്കിന്നും
കൈനീട്ടം.

പാതയിലേറെയും,
പുതുപണത്തിന്‍
പളപളപ്പ്.

രണ്ടു ചക്രങ്ങളില്‍
ഒന്നായി പോകുന്നവര്‍.
നാലു ചക്രങ്ങളില്‍
രണ്ടായി പോകുന്നവര്‍.

'ചക്ര'മേറെയില്ലാത്തവര്‍;
കടം കൊണ്ട ചക്രങ്ങളില്‍
ചക്രശ്വാസം വലിയ്ക്കുന്നവര്‍.

പാതയോരത്ത്
അതിവേഗതയുടെ
അതിദാരുണമാം
ദുരന്ത ദൃശ്യം.

പാതയില്‍ പലയിടത്തും
പാതാളത്തിലേയ്ക്കും,
പരലോകത്തേയ്ക്കും
പല പാതകള്‍.

പുതുലോകത്തെ
പലവരി പാതയില്‍,
വര്‍ണ്ണ പതാകകള്‍
വഴി തടയുന്നു.

ഒന്നാം വരിയില്‍
ഒച്ചിഴയുന്നു!

Labels: ,

7 Comments:

Blogger സ്നേഹിതന്‍ said...

പുതിയ പാതയില്‍!

7:36 PM  
Blogger വല്യമ്മായി said...

:)

8:25 PM  
Blogger Sharu (Ansha Muneer) said...

നല്ല കവിത, നല്ല ചിന്ത :)

8:56 PM  
Blogger CHANTHU said...

പാതയിലൊത്തിരി പാരവെപ്പ്‌
പഥിതന്‌ നല്‍കുവാന്‍
പുതു പാത വെട്ടുക.

12:15 AM  
Blogger sv said...

നന്നായിട്ടുണ്ടു ആശയം ....

..നന്മകള്‍ നേരുന്നു

1:23 AM  
Blogger നിലാവര്‍ നിസ said...

രണ്ടു ചക്രങ്ങളില്‍
ഒന്നായി പോകുന്നവര്‍.

നാലു ചക്രങ്ങളില്‍
രണ്ടായി പോകുന്നവര്‍.
.....

നന്നായി, കവിതയും ആശയവും..

2:58 AM  
Blogger സ്നേഹിതന്‍ said...

വല്യമ്മായി: നന്ദി. :)

sharu: നന്ദി. :)

ചന്തു: നന്ദി. :)
പഥികന്‍ പാതയില്‍ കണ്ടതും കൊണ്ടതുമായ പാരകള്‍ തന്നെ ഇവിടെ പ്രതിപാദ്യം!

അതിനാല്‍ ഇനിയും വെട്ടണോ? :)

sv: നന്ദി. :)
താങ്കള്‍ക്കും നന്മകള്‍ നേരുന്നു.

നിലാവര്‍ നിസ: നന്ദി. :)

5:43 PM  

Post a Comment

<< Home