Sunday, August 24, 2008

സൂചനകള്‍

ചൂടോടെ പകരം വീട്ടാന്‍,
ശീതീകരിച്ച മുറിയ്ക്കകത്ത്,
പല പദ്ധതികളുമായി
കരുതിയിരിയ്ക്കുന്ന
കടന്നല്‍ കൂട്ടം;
വാതില്‍പ്പിടിയില്‍
ഉറങ്ങാത്ത ഫലകം:
' ശല്ല്യപ്പെടുത്തരുത് '.

മണിമന്ദിരത്തിനകത്ത്
മന്ത്രിപുംഗവന്റെ
അടങ്ങാത്ത അട്ടഹാസം;
കൈകള്‍ പിണച്ച്,
തൊട്ടടുത്ത ചുവരിലെ
' നിശബ്ദത പാലിയ്ക്കുക '
എന്ന വാചകം
നിശബ്ദമായി
പല വട്ടം വായിയ്ക്കുന്ന
ഉദ്യോഗസ്ഥന്‍.

കറുപ്പില്‍ വെളുപ്പും,
വെളുപ്പില്‍ കറുപ്പുമുള്ള
നെഞ്ചിനകത്തെ ചിത്രങ്ങള്‍
നെഞ്ചോട് ചേര്‍ത്തയാള്‍
ബസ്സിനകത്തെ മുന്നറിയിപ്പ്
നെഞ്ഞിടിപ്പോടെ വായിച്ചു:
' പുകവലി ശിക്ഷാര്‍ഹം '.

ഇരു നില മാളികയ്ക്കകത്ത്
ആരൊക്കെയോ
കുരയ്ക്കുന്നു,
കടിപിടി കൂടുന്നു;
പടിയ്ക്കല്‍
പേടിച്ചരണ്ട ഫലകം:
' നായ്ക്കളെ സൂക്ഷിയ്ക്കുക '.

വെള്ളയടിച്ച മതിലിലെ
പരസ്യ ചിത്രങ്ങളെ
പുച്ഛത്തില്‍ നോക്കി;
ആരെയൊക്കെയോ
തല്ലുമെന്നും, കൊല്ലുമെന്നും
പരസ്യമായി ഭീഷണി മുഴക്കി;
പിന്നെ ആ മതിലിലെ
' പരസ്യം അരുത് ' എന്ന
ചെറിയ പരസ്യത്തില്‍ ചാരി
അയാള്‍ ഉറക്കെ ചിരിച്ചു.

Labels: ,

10 Comments:

Blogger സ്നേഹിതന്‍ said...

സൂചനകള്‍.

2:50 PM  
Blogger ജിജ സുബ്രഹ്മണ്യൻ said...

ഈ സൂചനകള്‍ കണ്ട് അയാള്‍ക്ക് വട്ടായിപ്പോയോ ? നല്ല വരികള്‍ കേട്ടോ

7:52 PM  
Blogger PIN said...

നല്ല വരികൾ...

സൂചനകളും ചൂണ്ടുപലകകളൂം, ആരുണ്ട്‌ അതൊക്കെ ശ്രദിക്കാൻ..

10:45 PM  
Blogger നരിക്കുന്നൻ said...

നിയമങ്ങൾ ലംഗിക്കപ്പെടാനുള്ളതാണല്ലേ.... നല്ല വരികൾ.

12:09 AM  
Blogger Anil cheleri kumaran said...

നന്നായിട്ടുണ്ട്

1:31 AM  
Blogger Anil cheleri kumaran said...

This comment has been removed by the author.

1:33 AM  
Blogger മാന്മിഴി.... said...

എനിക്കിഷ്ട്മായി....

6:54 AM  
Blogger സ്നേഹിതന്‍ said...

കാന്താരിക്കുട്ടി: നന്ദി.
സൂചനകള്‍ ചെരിഞ്ഞു നോക്കുമ്പോഴാണ് വട്ടത്തിലാകുന്നത്. :)

pin: നന്ദി.
ശ്രദ്ധിച്ചില്ലെങ്കില്‍ സൂചനകള്‍ സൂചികളാകാം. :)

നരിക്കുന്നൻ: നന്ദി.
നിയമങ്ങള്‍ ലംഘിയ്ക്കപ്പെടാനുള്ളതല്ലെങ്കിലും, ലംഘിച്ചാല്‍ എന്തു സംഭവിയ്ക്കുമെന്ന് അറിയാന്‍ സഹായിയ്ക്കും. ;)

കുമാരന്‍: നന്ദി. :)

മാന്മിഴി: നന്ദി. :)

8:07 PM  
Blogger Typist | എഴുത്തുകാരി said...

ആരു ശ്രദ്ധിക്കാന്‍ സൂചനകളൊക്കെ, ആര്‍ക്കാ ഇവിടെ ഇപ്പോ അതിനൊക്കെ നേരം?

9:01 PM  
Blogger സ്നേഹിതന്‍ said...

Typist | എഴുത്തുകാരി: നന്ദി. :)
തിരക്കേറിയ ഈ ലോകത്താണ് സൂചനകള്‍ക്ക് കൂടുതല്‍ പ്രസക്തി!

10:24 PM  

Post a Comment

<< Home