Saturday, November 15, 2008

അഭി മാനം

അന്തി നേരത്ത്, മാനത്തെ ചുട്ട പപ്പടം നോക്കി ചുടു കഞ്ഞി കുടിയ്ക്കുന്ന കാളി കോരനോട് പറഞ്ഞു:

"ദേ ദങ്ങ്ട് നോക്ക്യേ... ദവടെ നമ്മടെ കൊട്യല്ലേ കാണണേ !!!"





(വാൽക്കഷണം: അയൽപ്പക്കത്തെ പതാകകളിൽ ചിലതിൽ ചന്ദ്രക്കല. ആ ചന്ദ്രനിൽ ഇന്ത്യൻ പതാകയെത്തിയത് മറ്റൊരു കല.)

Labels: , ,

Monday, November 03, 2008

ദുരന്തങ്ങൾ

ചില്ലു ഗ്ലാസ്സിലെ
മഞ്ഞു കട്ടകളുരുകി.

അതിനു മുമ്പേ
അയാളുടെ മനസ്സുരുകി.

അതിനും മുമ്പേ
അയാളുടെ ബന്ധങ്ങളുരുകി.

അതിനേക്കാൾ മുമ്പേ
സ്റ്റോക്ക് മാർക്കറ്റുരുകി.

അതിനേറേ മുമ്പേ
ധ്രുവങ്ങളിലെ മഞ്ഞു മലകളും.

Labels: ,